Breaking News

ബൈക്കിടിച്ച് പരിക്കേറ്റ എസ്എൻ പോളി മുൻ റിട്ട.പണ്ട് മരണപ്പെട്ടു


കാഞ്ഞങ്ങാട് : ബൈക്കിടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് എസ് എൻ പോളിടെക്നിക്കിലെ റിട്ടയേർഡ് സൂപ്രണ്ട് കുശാൽ നഗറിലെ വി.വി.സാമി കുട്ടി(82) മരണപ്പെട്ടു. കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കഴിഞ്ഞമാസം 29 ന് കടയിൽ നിന്നും സാധനം വാങ്ങി വീട്ടി ലേക്ക് നടന്നുപോകുന്നതിനിട

യിൽ കുശാൽ നഗറിൽ വെച്ച് അമിതവേഗതയിൽ വന്ന ഡിയൂക്ക് ബൈക്കിടിച്ചാണ് സാമികുട്ടിക്ക് പരിക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതി നാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ഭാനുമതി. മക്കൾ: പ്രശാന്ത്(സിവിൽ എഞ്ചിനീയർ), പ്രദീപ്(മഹാനഗർ ഗ്യാസ് ഏജൻസി മുംബൈ), പ്രജിത്ത് (ക ളർ പ്ലസ് സ്റ്റുഡിയോ ഇക്ബാൽ റോഡ്), പ്രജീന(കാട്ടുകുള ങ്ങര). മരുമക്കൾ: ലേഖ(അധ്യാപിക ബാര ഗവ.സ്കൂൾ), റൂതി, ലിജി, വേണു(ഓർച്ച), സഹോദരങ്ങൾ: ഗംഗാധരൻ(ഓട്ടോ ഡ്രൈവർ), ശിവരാമൻ, പരേതനായ മുകുന്ദൻ, ശ്രീധരൻ.

No comments