Breaking News

കാസർകോട് കുഴൽ പണവുമായി രണ്ടുപേർ അറസ്റ്റിൽ


കാസർകോട്: കാസർകോട് വീണ്ടും കുഴൽപ്പണവേട്ട. കാൽക്കോടിയിൽപരം രൂപയുമായി രണ്ടു പേർ പിടിയിൽ. കാസർകോട് അടുക്കത്തു ബയൽ സ്വദേശി അബാട് ഹൗസിലെ മെഹമൂദ് (54), ബദിയഡുക്ക, മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസർകോട് പോലീസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയും സംഘവും പിടികൂടിയത്. ഇന്ന് ഉച്ചയോടെ അഡുക്കത്തു ബയലിലെ വീട്ടിൽ വെച്ചാ ണ് അറസ്റ്റ്. ആഴ്ചകളൾക്കുള്ളിൽ കാസർകോട്ട് നടക്കുന്ന അഞ്ചാമത്തെ കുഴൽപ്പണമാണ് കാസർകോട്ട് പിടികൂടിയത്. സമീപകാലത്തായി കുഴൽപ്പണ കടത്ത് സജീവമാണെന്ന ക ണ്ടെത്തലിനെ തുടർന്നാണ് പോലീസ് കുഴൽവേട്ട ഊർജ്ജിതമാക്കിയത്.

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലേക്ക് കുഴൽപണകടത്ത് വ്യാപകമാവാൻ സാധ്യതയുള്ളതായി ഇന്റ ലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

No comments