Breaking News

എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വിഞ്ജാന വികസന സദസ്സ് നടത്തി


എടത്തോട്: പ്രാകൃത സമൂഹമായ ഭ്രാന്താലയത്തിൽ നിന്നും വിഞ്ജാന സമൂഹമെന്ന കേരള മോഡലിലേക്കുള്ള മുന്നേറ്റം എങ്ങിനെ സാദ്ധ്യമായി എന്ന് വിശദീകരിച്ചു കൊണ്ട് എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ടും ജില്ലാ കൗൺസിൽ അംഗവുമായ ദാമോദരൻ കൊടക്കലിൻ്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ജോയിൻറ് സെക്രട്ടറി ശ്രീ. ബി.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എം. ആർ. ശ്രീജ, സന്തോഷ് വി., രാമകൃഷണൻ ഇ എന്നിവർ സംസാരിച്ചു.

No comments