Breaking News

'അമ്മമാരുടെ കണ്ണീരൊപ്പാൻ കഴിയാത്ത സർക്കാറിനെതിരെ വിധിയെഴുത്താകണം:- കേരളാ ആദിവാസി കോൺഗ്രസ്സ് ജില്ലാ പ്രവർത്തകയോഗം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് :  പീഡനത്തിനിരയായി ജീവൻ നഷ്ടമായ വാളയാറിലെ സഹോദരിമാരുടെയും വിശപ്പടക്കാനായി ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലി കൊന്ന അട്ടപ്പാടിയിലെ മധുവിൻ്റെയും അമ്മമാരുടെ കണ്ണുനീർ തുടയ്ക്കാൻ കഴിയാത്ത പിണറായി സർക്കാറിനെയും ഉത്തരേന്ത്യയിലെആദിവാസി ദളിതരെ ജാതിയധിക്ഷേപിച്ച് തല്ലി കൊല്ലുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം ആസന്നമായ ലോകസഭാ തെരെഞ്ഞെടുപ്പിൽ വിധിയെഴുതാൻ ആദിവാസികളും പൊതു സമൂഹവും തയ്യാറാകണമെന്ന് കേരളാ ആദിവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ. കാസറഗോഡ് പാർലമെൻറ് മണ്ഡലം യു ഡി എഫ് സ്ഥാനാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളാആദിവാസി കോൺഗ്രസ്സ് ജില്ലാ പ്രവർത്തകയോഗം വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡൻ്റ് പി.കെ.രാഘവൻ അദ്യക്ഷത വഹിച്ചു.സി കൃഷ്ണൻ പയാളം, സുകുമാരൻ കോളിച്ചാൽ, മാധവൻ ചുള്ളി, പ്രസന്ന പി.പി, സുന്ദരൻ ഒരള തുടങ്ങിയവർ സംസാരിച്ചു.കെ.സി. കുഞ്ഞികൃഷ്ണൻ സ്വാഗതവും കണ്ണൻ മാളൂർക്കയം നന്ദിയും പറഞ്ഞു.

No comments