Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് ചോയ്യങ്കോട് തുറന്നു

 


ചോയ്യങ്കോട്: കിനാനൂർ കരിന്തളം പഞ്ചായത്ത് യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് കെ.പി.സി.സി മെമ്പർ ഹക്കീം കുന്നേൽ ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായ് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ചോയ്യംകോട് രാജീവ്ഭവനിലാണ് തെരെഞ്ഞടുപ്പ് സമിതി ഓഫീസ് തുറന്നത്. ഓഫീസ് യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ താജുദ്ദീൻ കമ്മാടംഅധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , നീലേശ്വരം അഗ്രികൾച്ചറൽ ഇബ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

No comments