നൂറിലധികം പേരുടെ നേത്രപരിശോധനയിലൂടെ ലോക ഒപ്ടോമെട്രി ദിനമാചരിച്ച് കരിന്തളം കുടുംബാരോഗ്യ കേന്ദ്രം
കരിന്തളം : കാസർഗോഡ് ജില്ലയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഒപ്ടോമെട്രിസ്റ്റുമാരുടേയും, കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ.അപർണ്ണയുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റേയും സഹകരണത്തോടെയാണ് കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഈ ദിനാചരണം വൻ വിജയമാക്കിയത്.
ലോക ഒപ്റ്റോമെട്രി ദിനമായ മാർച്ച് 23 ശനിയാഴ്ച പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ 116 പേരുടെ നേത്രങ്ങൾ പരിശോധിച്ചു. 10 ൽ അധികം പേർക്ക് തിമിരമുൾപ്പെടെയുള്ള ഗുരുതര കാഴ്ചാ വൈകല്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് തുടർ ചികിത്സയ്ക്ക് വേണ്ടുന്ന കാര്യങ്ങൾ ഏർപ്പാടു ചെയ്യുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ദ്ധ ഡോ.അപർണ, ജില്ലാ ഒഫ്താൽമിക് കോ-ഓർഡിനേറ്റർ ആബിദ, സീനിയർ ഒപ്റ്റോമെട്രിസ്റ്റുമാരായ സുരേഷ് കുമാർ, ഉഷാകുമാരി, ജില്ലയിലെ മറ്റ് ഒപ്റ്റോമെട്രിസ്റ്റുകൾ, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് തീർത്ഥംകര, ജൂനി. പബ്ലിക് ഹെൽത്ത് നേഴ്സ് ജെസ്സി വർഗ്ഗീസ്,
മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ ടീന മേരി തോമസ്,
ആശാ പ്രവർത്തകരായ ബീന കെ.ടി, ഷൈലജ എ, ലൂസി മാത്യു, സരോജിനി എം, ലിഷ എം, ഉഷ ഇ.കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഒപ്ടോമെട്രിസ്റ്റ് കൂട്ടായ്മ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. കരിന്തളം ഗ്രാമപഞ്ചാത്ത് ജനപ്രതിനിധികളായ അബ്ദുൾ നാസർ സി.എച്ച്, സിൽവി ജോസഫ് , രമ്യ എ, എം ബി രാഘവൻ, പരപ്പ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ശ്രീപതി എസ്.എം, ഹെഡ്മാസ്റ്റർ ജനാർദ്ദനൻ പി, എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വാർഡുകളിലെ വയോജനക്കൂട്ടം പ്രവർത്തകരും ക്യാമ്പിൻ്റെ വിജയത്തിനായി തുടക്കം മുതൽ സജീവമായി ഇടപെട്ടിരുന്നു. ക്യാമ്പിൻ്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പേർക്കും കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മേഘപ്രിയ നന്ദിയറിയിച്ചു.
No comments