മുള്ളേരിയയിലെ കാർ വാഷിംഗ് ആന്റ് സിറാമിക്സ് കോട്ടിംഗ് സ്ഥാപന ഉടമ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു
കാസർകോട്: മുള്ളേരിയ ടൗണിൽ അടുത്തിടെ ആരംഭിച്ച കാർ വാഷിംഗ് ആന്റ് സിറാമിക്സ് കോട്ടിംഗ് സ്ഥാപന ഉടമ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീർത്തൻ (27) ആണ് മരിച്ചത്. മുള്ളേരിയ ബെള്ളൂറടുക്കയിലെ പരേതനായ ശ്രീധര-കുസുമ ദമ്പതികളുടെ മകനാണ്. ഇന്നലെ ഉച്ചയോടെ സഹോദരനായ കിരണാണ് കീർത്തനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആദൂർ പൊലീസ്കേസെടുത്തു.
No comments