Breaking News

ബിജെപി പരപ്പ പ്രതിഭ നഗറിൽ കുടുംബ സംഗമം സംഘടിപ്പിച്ചുഅഡ്വക്കേറ്റ് : കെ കെ നാരായണൻ പരിപാടി ഉത്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : ബി ജെ പി പരപ്പ എൻഎസ്എസ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രതിഭാ നഗറിലെ നിരവധി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. അതോടൊപ്പം മറ്റു പാർട്ടികളിൽ നിന്നും പുതുതായി ചില അംഗങ്ങൾ ബിജെപിയിൽ അംഗത്വം എടുത്തു. പരപ്പ തളിയിൽ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ബിജെപി നേതാക്കളായ ചന്ദ്രൻ പൈക്ക, വർണ്ണം പ്രമോദ്, അഡ്വക്കേറ്റ് രാജഗോപാലൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇത്തവണ കിനാനൂർ കരിന്തളം പഞ്ചായത്തിൽ ബിജെപിയുടെ വോട്ടിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നും, അടിയൊഴുക്ക് ശക്തമായി പ്രതീക്ഷിക്കാം എന്നും ചന്ദ്രൻ പൈക്ക അഭിപ്രായപ്പെട്ടു.

No comments