Breaking News

വള്ളിക്കടവ് രാധാ ഗോവിന്ദപുരം ശ്രീ വിഷ്ണു മൂർത്തി , ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടം ഇന്നും നാളെയും നടക്കും

 
മാലോം : വള്ളിക്കടവ് രാധാ ഗോവിന്ദപുരം ശ്രീ വിഷ്ണു മൂർത്തി ,ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടം ഏപ്രിൽ 18, 19 വ്യാഴം വെള്ളി ദിവസങ്ങളിൽ നടക്കും.18 ന് വൈകുന്നേരം 6.30ന് ദീപാരാധന, തുടർന്ന് വിഷ്ണു മൂർത്തി ചാമുണ്ഡി തെയ്യങ്ങളുടെ തോറ്റം പുറപ്പാട് ' 19ന് വെള്ളി രാവിലെ 9.30ന് ചാമുണ്ഡി തെയ്യം പുറപ്പാട് .12 മണിക്ക് അന്നദാനം 12.30ന് വിഷ്ണു മൂർത്തിയുടെ കോലം അരങ്ങിലെത്തും തുടർന്ന് ഗുളികൻ തെയ്യത്തിൻ്റെ പുറപ്പാട് .മലയോര മേഘലയിൽ കാരഗുളികൻ കെട്ടിയാടുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. ക്ഷേത്രകോയ്മകളത്തിൽ തറവാട്ട് കാവിൽ ഏപ്രിൽ 20, 21 തീയ്യതികളിൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും -

No comments