Breaking News

റെയിൽവേ ഭൂമിയിൽ നിന്നും മരം മുറിച്ചുകടത്തിയ യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം : റെയിൽവെയുടെ അധീ നതയിലുള്ള മഞ്ചേശ്വരത്തെ സ്ഥലത്ത് നിന്ന് കൂറ്റൻ തേക്ക് മരം മുറിച്ചു കട ത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ബങ്കര മഞ്ചേശ്വരം ചെക്ക് പോസ്റ്റിനു സമീപത്തെ റഹ്മത്ത് മൻസിലിലെ സി.എ മൊയ്ദീൻ സിയാദി(32)നെയാ ണ് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മാർച്ച് മാസം 10നും 13നും ഇടയിലാണ് മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപത്തുള്ള റെയിൽ വെ ഭൂമിയിലെ കൂറ്റൻ തേക്കുമരം രാത്രിയിൽ മുറിച്ചു കട ത്തിയത്. മാർച്ച് 15ന് ആണ് സംഭവം അധികൃതരുടെ ശ്രദ്ധ യിൽ പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി അനേഷണം തുടരുന്നതിനിടയിലാണ് മരം മുറി കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments