Breaking News

വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബുദാബിയിൽ മരണപ്പെട്ടു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബുദാബിയിൽ മരണപെട്ടു. പരേതനായ കുഞ്ഞിരാമൻ പത്മാവതി എന്നിവരുടെ മകൻ അനീഷ് കുഞ്ഞിരാമൻ (46) ആണ് അബുദാബിയിൽ വെച്ചു മരണപെട്ടത്. 
ഹൃദയാഘാതമാണെന്നാണ് സൂചന. 
ഭാര്യ കവിത, മക്കൾ അനഘ, അഞ്ജന 
പരേതനായ മണികണ്ഠൻ, ഉണ്ണികൃഷ്ണൻ (ഹെയർ കട്ടിങ് സലൂൺ വെള്ളരിക്കുണ്ട് ) എന്നിവർ സഹോദരങ്ങളാണ്. അബുദാബി എയർപോർട്ടിന് സമീപം ഖലീഫ സിറ്റിയിലായിരുന്നു അനീഷിന്റെ ജോലി.മൃതദേഹം മഫ്‌റഖ് ആശുപത്രി മോർച്ചറിയിലാണുള്ളത്. കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്ന അനീഷിന്റെ അകാലത്തിലുള്ള വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.യു എ ഇ യിലുള്ള സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

No comments