Breaking News

ചട്ടഞ്ചാൽ തെക്കിലിൽ ദേശീയപാതയിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു വൻ ദുരന്തം ഒഴിവായി



കാസർകോട് ദേശീയപാതയിൽ ചട്ടഞ്ചാൽ തെക്കിലിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള യന്ത്രോപകരണങ്ങൾ കൊണ്ടുപോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ടാണ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ തകർന്ന് വാഹനങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ വാനിനകത്തു നിന്നും ഗുരുതരമായി പരിക്കേറ്റ ആളെ ഏറെ പണിപ്പെട്ടാണ് പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു

No comments