Breaking News

കല്ലും കരിക്കട്ടയും കൊണ്ട് ആട്ജീവിതത്തിലെ നജീബിനെ പകർത്തിവച്ച് അട്ടേങ്ങാനം കുന്നിക്കൊച്ചിയിലെ യുവകലാകാരൻ അഭിമന്യു


ഒടയംചാൽ: ആട് ജീവിതം സിനിമ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുമ്പോൾ കോടോം ബേളൂർ അട്ടേങ്ങാനം കുഞ്ഞികൊച്ചിയിലെ അഭിമന്യു എന്ന കൊച്ചുകലാകാരൻ സിനിമയിലെ പൃ ഥിരാജ് അനശ്വരമാക്കിയ നജീബ് എന്ന കഥാപത്രത്തെ കരിക്കട്ടയും കല്ലും കൊണ്ട് ചിത്രം വരച്ച് സോഷ്യൽ മീഡിയയിൽ വൈറ ലായി. ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിലെ നജീബിൻ്റെ ത്യാഗപൂർണ്ണമായ പ്രവാസ ജീവിത കഥ തന്റെ അമ്മ ജയന്തി പറഞ്ഞു നൽകിയിരുന്നു. അന്ന് മുതൽ ആ കഥാപാത്രം അഭിമന്യുവിൻ്റെ മനസിൽ നൊ മ്പരമായി കൊണ്ട് നടന്നു. പിന്നീട് സിനിമ ഇറങ്ങിയപ്പോൾ മൊബൈൽ ഫോണിൽ നോ ക്കിയാണ് കരിക്കട്ടയും കല്ലുകൊണ്ട് ആടു ജീവിതത്തിലെ പൃഥിരാജിൻ്റെ രൂപം ഒരു പകൽ കൊണ്ട് വീടിന്റെ ടെറസിൽ വരച്ച് തീർത്തത്. വരയുടെ വിവിധ ഭാഗങ്ങൾ മൊ ബൈലിൽ പകർത്തി. ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത‌തോടെ ആറ് ദിവസം കൊണ്ട് രണ്ട് ലക്ഷത്തോളം ആളുകൾ ചിത്രം കാണുകയും 25,000 ലൈക്കും ലഭിച്ചു. പൃഥിരാജിന്റെ അമ്മ മല്ലിക സുകുമാരൻ ഷെയർ ചെയ്‌തിട്ടുണ്ട്. ചിത്രം പൃഥിരാജ് കാണുമെന്ന് പ്രതീക്ഷയിലാണ് അഭിമന്യു. ചിത്രം നേരിൽ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനും നിരവധി പേർ ഇപ്പോൾ വീട്ടിൽ എത്തുന്നുണ്ട്. ഇതോടെ നാട്ടിലെ താരമായി മാറിയിരി

ക്കയാണ് അഭിമന്യു. ആദ്യമായിട്ടാണ് കരിക്കട്ടയും കല്ലും കൊണ്ട് അഭിമന്യു ചിത്രം വരയ്ക്കുന്നത്. സ്‌കൂൾ പഠനകാലത്ത് പെൻസിൽ ഡ്രോയിങ്ങിൽ സംസ്ഥാന തലത്തിൽ ഒന്നാംസമ്മാനം നേടിയിട്ടുണ്ട്. മരത്തിൽ കൊത്ത് പണിയിലൂടെ കഴിവ് തെളിച്ച വ്യക്തിയാണ് അഭിമന്യുവിന്റെ പിതാവ് ഗോവിന്ദൻ ആചാരി. മാതാവ് ജയന്തിയും സഹോദരിയും അഭിരാമിയും നന്നായി ചിത്രം വരയ്ക്കും. ഇന്റീരിയൽ ഡിസൈനറായി ജോലി ചെയ്യുന്ന അഭിമന്യു കുടുംബത്തോടെ സിനിമ കാണാനുള്ള ഒരിക്കത്തിലാണ്. ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ആടുജീവിതം മാർച്ച് 28നാണ് റിലീസ് ചെയ്‌തത്. ഇതിനകം 150 കോടിയിലധികം രൂപ ചിത്രം നേടിയിട്ടുണ്ട്. എ.ആർ.റഹ്മാൻ്റ പെരിയോനെ എൻ റഹ്മാനെ എന്ന ഗാനത്തിനും വൻ സ്വീകാര്യത നേ ടിയിട്ടുണ്ട്.അഭിനയ ജീവിതത്തിൽ ഒരു നാഴിക്കല്ലായി മാറി കൊണ്ടിരിക്കുന്ന ഈ ചിത്രത്തിനും പൃഥിരാജിനും ഓസ്‌കാർ കിട്ടുമെന്നാണ് സിനിമ പ്രേമികൾ കരുതുന്നത്.

No comments