Breaking News

രേഖകളില്ലാതെ കാറിൽ കടത്തിയ 6 ലക്ഷം രൂപ പിടികൂടി ഗുരുപുരത്ത് താമസക്കാരനായ മൊയ്തുവാണ് പിടിയിലായത്


രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുപോകുക യായിരുന്നു ആറുലക്ഷം രൂപയുമായി ഒരാളെ കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഇലക്ഷൻ സ്പെഷ്യൽ ഫ്ളൈങ്സ്ക്വാഡ് പിടികൂടി.കെഎൽ 60 ബി 31 90 നമ്പർ കാറിൽ കടത്തിക്കൊണ്ടു പോവുക 6 ലക്ഷം രൂപയുമായി പടന്നക്കാട് സ്വദേശിയും ഗുരുപുരത്ത് താമസക്കാരനുമായ മൊയ്തുവിനെയാണ് പിടികൂടിയത്. സ്പെഷ്യൽ ഫ്ളൈങ്സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും കയ്യൂർ -ചീമേനി പഞ്ചായത്ത് സെക്രട്ടറിയുമായ കെ രാജൻ, സ്‌ക്വാഡിലെ നീലേശ്വരം എസ് ഐ മധുസൂദനൻ മടിക്കൈ, സിവിൽ പോലീസ് ഓഫീസർ ഷംസീർ, ഡ്രൈവർ ജനാർദ്ദനൻ എന്നിവരാണ് പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

No comments