Breaking News

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്കോടെ പാസായ ഒടയംചാൽ ചെന്തളത്തെ അനുഷ ആർ ചന്ദ്രനെ ആദരിച്ചു


രാജപുരം : സിവിൽ സർവ്വീസ് പരീക്ഷ 791 -ാം റാങ്കോടെ  പാസായ ഒടയംചാൽ ചെന്തളത്തെ രാമചന്ദ്രൻ - വനജ ദമ്പതികളുടെ മകൾ അനുഷ ആർ ചന്ദ്രനെ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി ശ്രീജ വീട്ടിൽ എത്തി ആദരിച്ചു. കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കോടോത്ത് റെയിൻബോ വായനശാല മെമ്പറും കൂടിയായ അനുഷക്ക് നൽകിയ സ്നേഹാദര ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ പി കുഞ്ഞികൃഷ്ണൻ , നാലാം വാർഡ് വികസന സമിതി കൺവീനർ ടി.കെ.നാരായണൻ , റെയിൻബോ വായനശാല പ്രസിഡന്റ് പി രമേശൻ എന്നിവർ സംബന്ധിച്ചു.

No comments