Breaking News

അഞ്ച് തലമുറകളുടെ സംഗമ വേദിയായി പെരിയങ്ങാനം ഉണിച്ചമ്മടം കുടുംബ സംഗമം


പെരിയങ്ങാനം: പെരിയങ്ങാനം ഉണിച്ചമ്മടം കുടുംബത്തിൻ്റെ എഴാമത് കുടുംബ സംഗമം പള്ളപ്പാറ കെ നാരായണൻ നായരുടെ വസതിയിൽ വച്ച് ചേർന്നു.  കമ്പിക്കാത്ത് കണ്ണൻ നായരുടെയും പാർവതിയമ്മയുടേയും അഞ്ച് തലമുറകളാണ് സംഗമത്തിൻ്റെ ഭാഗമായി കൂടി ചേരുന്നത്. ഒന്നാം തലമുറയിൽ പെട്ട കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പുതിയതായി കുടുംബത്തിലേക്ക് വന്ന അംഗങ്ങളെ സമ്മാനം നൽകി സ്വീകരിച്ചു. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറുന്ന വർത്തമാനകാലത്ത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും കുടുംബത്തിൻ്റെ സുഖദുഃഖങ്ങൾ പങ്കുവെച്ച് ആവശ്യമായ ഇടപെടലുകൾ നടത്താനും കുടുംബകൂട്ടായ്മ സഹായിക്കുന്നു. വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളെ അനുമോദിച്ചു. കെ.പത്മനാഭൻ , കെ നാരായണൻ നായർ , കെ. രാഘവൻ, ശാന്തകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.

No comments