Breaking News

ജോലി , പഠനം ഇനിയെല്ലാം ഭീമനടിയിൽ സീഡ് ഹൗസ് ലേർണിംഗ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു


ഭീമനടി : ജോലി പഠനം ഇനിയെല്ലാം ഭീമനടിയിൽ . സീഡ് ഹൗസ് ലേർണിംഗ് അക്കാഡമി ഭീമനടിയിൽ പ്രവർത്തനം ആരംഭിച്ചു വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജസ്സൽ രാജ് ജയിംസ് സ്വാഗതം പറഞ്ഞു. മനു വർഗീസ് അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ടിവി രാജീവൻ , ഇടി ജോസ് , വ്യാപാരി വ്യവസായി ഏകോപനസമിതി ഭീമനടി യൂണിറ്റ് പ്രസിഡണ്ട് തോമസ് കാനാട്ട്, മാധ്യമപ്രവർത്തകൻ ഡാജി ഓടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഇ.പി രാജശ്രീ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗിൻ്റെ അനന്ത സാധ്യതകളെ  പ്രയോജനപ്പെടുത്തി അവ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അക്കാദമി പ്രവർത്തനം തുടങ്ങിയത്. കൂടാതെ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഓഫ് ലൈൻ ഓൺലൈൻ ട്യൂഷൻ ക്ലാസുകളും മൂന്നുമാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സും ഇവിടെയുണ്ട്.

No comments