Breaking News

പൊതു തെരഞ്ഞെടുപ്പ് 2024; പൊതു നിരീക്ഷകൻ വിവിധ ബൂത്തുകൾ സന്ദർശിച്ചു


ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ റിഷാരേന്ദ്രകുമാര്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളും വിവിധ ബൂത്തുകളും സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, തൃക്കരിപ്പൂര്‍ എആര്‍ഒ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍.പി ഷാജു എന്നിവര്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, എന്നിവിടങ്ങളിലെ സ്‌ട്രോംഗ് റൂമുകളും കടിഞ്ഞിമൂല എഎല്‍പി സ്‌ക്കൂള്‍, മടിക്കൈ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ബൂത്തുകളും ജനറല്‍ ഒബ്‌സര്‍വര്‍ സന്ദര്‍ശനം നടത്തി.


No comments