Breaking News

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 4934 പ്രവാസി വോട്ടർമാർ


കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍  4726 പുരുഷ പ്രവാസി വോട്ടര്‍മാരും 208 സ്ത്രീ പ്രവാസി വോട്ടര്‍മാരുമായി ആകെയുള്ളത് 4934 പ്രവാസി വോട്ടര്‍മാര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ 598 പുരുഷന്‍മാരും 22 സ്ത്രീകളുമായി 620 പ്രവാസി വോട്ടര്‍മാരും, കാസര്‍കോട് മണ്ഡലത്തില്‍ 204 പുരുഷന്‍മാരും 22 സ്ത്രീകളുമായി 226 പ്രവാസി വോട്ടര്‍മാരും, ഉദുമ മണ്ഡലത്തില്‍ 315 പുരുഷന്‍മാരും 23 സ്ത്രീകളുമായി 338 പ്രവാസി വോട്ടര്‍മാരും, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 834 പുരുഷന്‍മാരും 30 സ്ത്രീകളുമായി 864 പ്രവാസി വോട്ടര്‍മാരും, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1206 പുരുഷന്‍മാരും 36 സ്ത്രീകളുമായി 1242 പ്രവാസി വോട്ടര്‍മാരും, പയ്യന്നൂര്‍ മണ്ഡലത്തില്‍ 447 പുരുഷന്‍മാരും 30 സ്ത്രീകളുമായി 477 പ്രവാസി വോട്ടര്‍മാരും, കല്ല്യാശ്ശേരി മണ്ഡലത്തില്‍ 1122 പുരുഷന്‍മാരും 45 സ്ത്രീകളുമായി 1167 പ്രവാസി വോട്ടര്‍മാരുമാണുള്ളത്.

No comments