ചിത്താരി ചാമുണ്ഡിക്കുന്നിൽ ടൂറിസ്റ്റ് ബസ് ബസ് മതിലിൽ ഇടിച്ച് ആറ് പേർക്ക് പരിക്ക്
ചിത്താരി ചാമുണ്ഡിക്കുന്നില്‍ ടൂറിസ്റ്റ് മിനി ബസ് മതിലിലേക്ക് ഇടിച്ച് കയറി ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം. മലപ്പുറത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പെടെ ആറ് പേരാണ് ബസിലുണ്ടായിരുന്നത്. ബസില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്തത്.
No comments