Breaking News

തൃക്കരിപ്പൂർ സ്വദേശിയായ എസ്ഐ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു


തൃക്കരിപ്പൂർ : കാസർകോട് സ്വദേശിയായ എസ്ഐ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു. നടക്കാവ് സ്വദേശി എൻ.കെ.പവിത്രൻ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഡൽഹിയിൽ വച്ച് ബൈക്കപകടം നടന്നത്. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോർട്ടം പൂർത്തിയാക്കി. കഴിഞ്ഞ 30 വർഷത്തിലധികമായി ഡൽഹി പൊലീസ് വകുപ്പിൽ ജോലിചെയ്തുവരികയായിരുന്നു. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് നടക്കാവിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം 9 മണിക്ക് ഉദിനൂർ വാതക ശ്മശാനത്തിൽ സംസ്കരിക്കും. നടക്കാവിലെ പരേതരായ കെ.കുഞ്ഞമ്പുവിന്റെയും ദേവകിയുടെയും മകനാണ്. മകൻ: കശിഷ്. സഹോദരങ്ങൾ: പ്രീത(അധ്യാപിക), ജയദീപ്(അധ്യാപകൻ), പ്രസീന, പരേതനായ പ്രദീപ്.

No comments