Breaking News

ചിറ്റാരിക്കാൽ ഇരുപത്തിഅഞ്ചിൽ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം കണ്ടെത്തി

ചിറ്റാരിക്കാൽ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം കണ്ടത്തി. ചിറ്റാരിക്കാൽ 25ലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കിണർ വ്യത്തിയാക്കുന്നതിനിടെ ഇന്ന് വൈകീട്ടാണ് കണ്ടത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ പ്രേംലാൽ  പറഞ്ഞു. എസ്. ഐ അരുണൻറെ നേതൃത്വത്തിൽ സ്ഥലത്ത് വെച്ച് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്ലാൻറും ഷർട്ടിൻറെയും ഭാഗങ്ങൾ കണ്ടെത്തി. 40 വയസുള്ള പുരുഷൻറെ അസ്ഥികൂടെമെന്നാണ് സംശയം. 

No comments