Breaking News

പെട്രോൾ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമം; യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ചിറ്റാരിക്കാൽ: വീട്ടമ്മയെ അപമാനിച്ച കേസിൽ സാക്ഷി പറഞ്ഞ യുവാവിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.

ഭീമനടി കൂവ്വപ്പാറയിലെ അതുൽ രാജീവിന്റെ (27) പരാതി യിൽ കൂവ്വപ്പാറയിലെ അജേഷിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. അജേഷ് കൂവ്വപ്പാറയിലെ വീട്ടമ്മയെ അപമാനിച്ച സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് അജേഷിന് നേരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ കോടതി യിൽ അതുൽ രാജീവ് സാക്ഷി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി അജേഷ് അതുൽ രാജീവിന്റെ വീട്ടിലെത്തി പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി അജേഷ് ഒളിവിലാണ്.

No comments