Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമി കോടോത്തിന്റെ ത്രിദിന നാടക പഠന ക്യാമ്പ് സമാപിച്ചു


ഒടയഞ്ചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമിയുടെ നേതൃത്ത്വത്തിൽ കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ  നടന്ന ത്രിദിന നാടക പഠന ക്യാമ്പ് ഓള്യ സമാപിച്ചു.മൂന്ന് ദിനങ്ങളിയായി നടന്ന ക്യാമ്പ് സിനിമ സംവിധായകൻ ബിനു കോളിച്ചാൽ ഉൽഘാടം ചെയ്തു. അജിത്ത് രാമചന്ദ്രൻ ഡയറക്ടറായ ക്യാമ്പിൽ സുജിത്ത് കലാമണ്ഡലം, ശരത് മിറാക്കി, പി.വി ആതിര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.പരിപാടിയോടനുബന്ധിച്ച് സനൽ പാടിക്കാനത്തിന്റെ നാടൻപാട്ട് റെയിൻബോ കോടോത്തിന്റെ നാടകം മരണാനന്തരം എന്നിവ അരങ്ങേറി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കോടോത്ത് സ്കൂൾ പ്രിൻസിപ്പാൾ പി എം ബാബു മാസ്റ്റർ നിർവ്വഹിച്ചു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി ശ്രീജ അദ്ധ്യക്ഷയായി ടി കോരൻ, ടി ബാബു, ഗോപി മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, കെ.കെ ശ്രീകാന്ത്, സി ഭാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ടി.കെ.നാരായണൻ സ്വാഗതവും പി.രമേശൻ നന്ദിയും പറഞ്ഞു.

No comments