ഉപ്പളയിൽ സ്വകാര്യ ബസിൽ ലോറിയിടിച്ചു ; 4 പേർക്ക് പരിക്ക്
ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
No comments