Breaking News

പാറപ്പളളി കണ്ണോത്ത് സി പി എം നേതാക്കൾക്ക് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞു സ്ത്രീക്ക് പരിക്ക്


അമ്പലത്തറ: ഗൃഹസന്ദർശനത്തിന് എത്തിയ  സി പി എം നേതാക്കൾക്ക് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞു.  സംഭവത്തിൽ സ്ത്രീക്ക് പരിക്ക് . കൊലപാതകം ഉൾപ്പെട നിരവധി കേസിൽ പ്രതിയായ അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് എന്ന മാന്തി രതീഷാണ്   ബോംബറിഞ്ഞത്.

ഗൃഹസന്ദർശനത്തിനിടെ തിങ്കളാഴ്ച രാത്രി 9 മണിയോടെ പാറപ്പളളി കണ്ണോത്ത് തട്ടിലെ സെമീറിൻ്റെ വീട്ടിൽ വെച്ചാണ്  സംഭവം. 

ലോക്കൽ സെക്രട്ടറിമാരായ  അനൂപ് ഏഴംമൈൽ,  ബാബുരാജ് ,ഡി വൈ എഫ് ഐ  മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് സ്‌ഫോടകവസ്‌തു എറിഞ്ഞത് . സംഭവത്തിൽ സെമിറിൻ്റെ അയൽവാസിയായ  ആമിന എന്ന സ്ത്രിക്ക് പരിക്കേറ്റു.ഇവരെ കാഞ്ഞങ്ങാടെ ആശുപത്രിലേക്ക് മാറ്റി. സംഭവത്തിന് ശേഷം രതീഷ് ഓടി രക്ഷപ്പെട്ടു.അമ്പലത്തറ പോലീസ് സ്ഥലത്തെത്തി.

No comments