Breaking News

മൊഗ്രാലിലും മഞ്ചേശ്വരത്തും വൻ കവർച്ച: സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

കാസർകോട്: മൊഗ്രാൽപു ത്തൂരിലും മഞ്ചേശ്വരത്തും വൻ കവർച്ച. 49 പവൻ സ്വരണവും പത്തുലക്ഷത്തോളം രൂപയും കവർച്ച ചെയ്തു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽപുത്തൂർ ടൗൺ ജു മാമസ്ജിദിന് സമീപത്തെ മു ണ്ടക്കാൽ ഫൈസൽ മൻസി

ലിൽ ഇബ്രാഹിമിന്റെ വീട്ടിൽ നിന്നാണ് 40 പവൻ സ്വർണ്ണ വും പണവും മോഷണം പോയത്. ഇരുനില വീടാണിത്. ഇ ബ്രാഹിമും കുടുംബവും ബാംഗ്ലൂരിലാണ്. ഇന്ന് രാവിലെയാ ണ് കവർച്ച നടന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെ ത്തി അന്വേഷണം ആരംഭിച്ചു. ഇബ്രാഹിമിന്റെ മകൻ ஐ ല്യാസിന്റെ ഭാര്യയുടേതാണ് സ്വർണം. വാതിൽ തകർത്ത് അ കത്ത് കടന്ന മോഷ്ടാക്കൾ അലമാര തകർത്താണ് സ്വർണ വും പണവും കൈക്കലാക്കിയത്. മറ്റൊരു സംഭവത്തിൽ മ

ഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മച്ചമ്പാടി, സി.എം നഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടിൽ നിന്ന് 9 പവനും 9 ലക്ഷം രൂപയും കവർച്ച ചെയ്തു. ശനിയാഴ്ച രാത്രിയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. വീടുപൂട്ടി ഇബ്രാഹിം ഖലീൽ നാലു ദിവസം മുമ്പാണ് ഗൾഫിലേക്ക് പോയത്. സ ഹോദരൻ അബൂബക്കർ സിദ്ദിഖ് ഇന്നലെ രാവിലെ വീട്ടിലെ ത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് കവർച്ച നടന്നതു വ്യക്തമായത്. മുകൾ നിലയിലെ കിടപ്പു മുറിയുടെ അലമാരയുടെ ലോക്കർ എടുത്തു മാറ്റിയിരുന്നു. ലോക്കറിനകത്തുണ്ടായിരുന്ന 9 ലക്ഷം രൂപ, റാഡോ വാച്ച്, സ്വർണ്ണവളകൾ, മാലകൾ, നാണയം, രേഖകൾ എന്നിവയാ ണ് നഷ്ടമായത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേ സെടുത്തു. വീട്ടിലെ സിസിടിവിയിമോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാക്കൾ കവർച്ചയ് ക്ക് എത്തിയത്. മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് വീട്ടിനകത്ത് പരിശോധിക്കുന്നതും ദൃശ്യത്തിലുണ്ട്.

No comments