Breaking News

ചെറുപുഴ പഞ്ചായത്തിലെ വികസനമുരടിപ്പിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി


ചെറുപുഴ : ചെറുപുഴ പഞ്ചായത്തിലെ വികസനമുരടിപ്പിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.

മാർച്ച് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.പി.ചന്ദ്രൻ അധ്യക്ഷനായി.റോഡ് വികസനം, ട്രാഫിക് പരിഷ്ക്കരണം, നിലാവ് പദ്ധതി, അപ്പാരൽ പാർക്ക്, ടൗണിലെ പാർക്കിങ് സംവിധാനം തുടങ്ങിയ ജനകീയ വിഷയങ്ങളിലെല്ലാം പഞ്ചായത്ത് ഭരണ സമിതി തികഞ്ഞ പരാജയമാണെന്ന് മോഹനൻ പറഞ്ഞു. ഇതേ നിലപാടാണ് നിയമസഭയിലെ പ്രതിപക്ഷാംഗങ്ങളോടും പിണറായി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ആസൂത്രിത നീ ക്കം നടക്കുകയാണ്. പഞ്ചായത്തിലെ 19 വാർഡുകളിൽ ടാറി ങ്ങിനും കോൺക്രീറ്റ് ചെയ്യുന്നതിനുമായി അനുവദിച്ച ഒരു കോടിയോളം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മാർച്ച് 31 നുള്ളിൽ പൂർ ത്തിയാക്കേണ്ട ടാറിങ് മേയ് മാസം പാതി കഴിഞ്ഞിട്ടും പൂർ ത്തിയാക്കാനായില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികൾ നടപ്പാക്കിയ പല പദ്ധതികളും തകർക്കുന്ന നിലപാടുകളാ ണ് ഇപ്പോഴത്തെ പഞ്ചായത്ത് നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. ആലയിൽ ബാലകൃഷ്ണൻ, ടി.പി.ചന്ദ്രൻ, സ ലീം തേക്കാട്ടിൽ, തോമസ് കൈപ്പനാനിക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.ഡി.പ്രവീൺ, ജോയിസി ഷാജി, ലൈസ മ്മ പനയ്ക്കൽ, ഷാന്റി ജോർജ് എന്നിവർ സംസാരിച്ചു.

No comments