Breaking News

കമ്പല്ലൂർ കൊല്ലാടയിൽ ദിശ കരിയർ ഗൈഡൻസ് ശില്പശാല നടത്തി ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം പി.വി.സതീദേവി ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ: ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി കൊല്ലാട ഇഎംഎസ് പഠനകേന്ദ്രം  ആൻഡ് ലൈബ്രറിയുമായി ചേർന്ന് കൊല്ലാടയിൽ ദിശ കരിയർ ഗൈഡൻസ് ശില്പശാല നടത്തി. ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം പി.വി.സതീദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് എൻ.വി ശിവദാസൻ അധ്യക്ഷനായി. ചെമ്പേരി  വിമൽജ്യോതി എൻജിനീയറിങ് കോളേജ് അസി. പ്രൊഫസർ ഷിജിത്ത് തോമസ് കുഴിവേലി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. പഞ്ചായത്ത് സമിതി കൺവീനർ പി.ഡി. വിനോദ്, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം കെ.ഗോവിന്ദൻ, കെ.വി രവി  എന്നിവർ പ്രസംഗിച്ചു.

No comments