Breaking News

കരിന്തളം,ചിമ്മത്തോട്, തോളേനി, തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ, ബി.ജെ.പി കരിന്തളം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു

കരിന്തളം: ചിമ്മത്തോട്, തോളേനി, കരിന്തളം തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ, ബി.ജെ.പി കരിന്തളം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തോളനിയിൽ വെച്ച് നടന്ന പരിപാടിയിൽ ബി.ജെ.പി നേതാവ് അഡ്വക്കേറ്റ് കെ കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ മറ്റു നേതാക്കളായ അഡ്വ: രാജഗോപാലൻ, എ വി ദാമോദരൻ കരിന്തളം, വി സി പത്മനാഭൻ, അരുൺ കരിന്തളം, കുഞ്ഞമ്പു മാസ്റ്റർ, ബാലകൃഷ്ണൻ കരിന്തളം, തുടങ്ങിയവർ സംസാരിച്ചു. വളർന്നുവരുന്ന വിദ്യാർത്ഥികൾ സമൂഹത്തിന് വഴികാട്ടി ആകണമെന്നും, ദുശ്ശീലങ്ങളിൽ പെട്ടു പോകാതിരിക്കാൻ അവരുടെ രക്ഷകർത്താക്കൾ കുട്ടികളുമായി നിരന്തരം ശ്രദ്ധ പുലർത്തണമെന്നും, കുടുംബത്തിൻറെ ഐക്യം എന്നത് പ്രധാന ഘടകം ആണെന്നും, അത് ഊട്ടിയുറപ്പിക്കാൻ രക്ഷിതാക്കൾ പരമാവധി പരിശ്രമിക്കണമെന്നും, പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് :കെ കെ നാരായണൻ അഭിപ്രായപ്പെട്ടു.

 അധ്യാപകനായ കുഞ്ഞമ്പു മാസ്റ്റർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങളെ കുറിച്ച് കാര്യങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.

No comments