Breaking News

കെ.പി.എസ്.ടി.എ കാസർകോട് റവന്യൂ ജില്ലാ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് കൊന്നക്കാട് തുടങ്ങി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കൊന്നക്കാട്: കേരളത്തിൽ ഇടതു പക്ഷത്തിന് അവിചാരിതമായി ലഭിച്ച തുടർഭരണം ജീവനക്കാരുടെയും സാധാരക്കാരുടെയും നട്ടെല്ലൊടിച്ചെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി.എ. നേതൃത്വ പരിശീലന ക്യാമ്പ് കൊന്നക്കാട് പൈതൃകം റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസറഗോഡ് റവന്യൂ ജില്ലാ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട് കെ.വി. വാസു ദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.  യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ മുഖ്യഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീഷ്, നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, കെ. അനിൽകുമാർ, പ്രശാന്ത് കാനത്തൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി പി.ടി. ബെന്നി സ്വാഗതവും ട്രഷറർ ജോമി ടി. ജോസ് നന്ദിയും പറഞ്ഞു. രണ്ട് ദിനങ്ങളിൽ നടക്കുന്ന ക്യാമ്പിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും ഏകീകരണ പ്രക്രിയയും എന്ന വിഷയത്തിൽ വി.കെ അജിത് കുമാർ, പാഠ്യപദ്ധതി പരിഷ്കരണവും ആശങ്കകളും എന്ന വിഷയത്തിൽ പി.കെ. അരവിന്ദൻ 'ദ ലീഡർ സ്പീക്സ്' എന്ന വിഷയത്തിൽ രാജേഷ് കൂട്ടക്കനിയും  ക്ലാസ് നയിക്കും. നാളെ വൈകിട്ട് 3 മണിക്ക് സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തും.


കേന്ദ്ര -കേരള ഭരണം സാധാരണക്കാരെയും ജീവനക്കാരെയും പ്രയാസത്തിലാക്കിയിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ സോണി സെബാസ്റ്യൻ പരാമർശിച്ചു.

No comments