Breaking News

ജി എച്ച് എസ് എസ് പരപ്പ സ്കൂളിന്റെ പരിസരം വൃത്തിയാക്കി ടോപ് ടെൻ ക്ലബ് പ്രവർത്തകർ


 പരപ്പ : പുതിയ അധ്യായന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം... കുരുന്നുകളെ വരവേൽക്കാൻ ടോപ് ടെൻ പരപ്പയും ഒരുങ്ങി. ജി എച്ച് എസ് എസ് പരപ്പ സ്കൂളിന്റെ പരിസരം വൃത്തിയാക്കി പരപ്പയിലെ ടോപ് ടെൻ പ്രവർത്തകർ. രാവിലെ ആറുമണി മുതൽ  സ്കൂൾ വളപ്പിനകത്തേ പ്ലാസ്റ്റിക് മാലിന്യങ്ങൾ , ചപ്പ് ചവറുകൾ എന്നിവ പ്രവർത്തകർ നീക്കി തുടങ്ങി . ക്ലബ്ബ് പ്രസിഡണ്ട് ഷൈജൽ ചാക്കോ, സെക്രട്ടറി അജയൻ എന്നിവർ നേതൃത്വം നൽകി ക്ലബ് മെമ്പർമാരായ എ ആർ മുരളി, കുട്ടികൃഷ്ണൻ, പ്രകാശൻ, ശ്രീകാന്ത്, സുനന്ദ് കെ പി, വിനേഷ് , രഞ്ജിത്ത്, ചന്ദ്രൻ പ്രതിഭാ നഗർ, 

എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. പരപ്പയിലെ മറ്റു ക്ലബ്ബുകളായ യുണൈറ്റഡ് PBN പ്രതിഭനഗർ, പ്രിയദർശിനി പരപ്പ, DYFI പരപ്പ, സിറ്റിസൺ തൊടൻച്ചാൽ, KASE ക്‌ളായിക്കോട് എന്നീ ക്ലബ്ബുകളുടെ പ്രവത്തകരും ശുചീകരണ പരിപാടികളിൽ  സജീവമായി പങ്കെടുത്തു.


No comments