Breaking News

40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വെള്ളരിക്കുണ്ട് ടൗണിലെ ചുമട്ടുതൊഴിലാളി ടി.കെ ഭാസ്ക്കരന് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട്: 40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വെള്ളരിക്കുണ്ട് ടൗണിലെ ചുമട്ടുതൊഴിലാളി ടി.കെ ഭാസ്ക്കരന് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗിരീഷ്  ടിഎൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായതംഗം ഷോബി ജോസഫ് അധ്യക്ഷനായി 

 സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹനൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തോമസ് ചെറിയാൻ (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട്) ടി.വി കുഞ്ഞിരാമൻ (INTUC ജില്ലാ ജനറൽ സെക്രട്ടറി)  വിനു കെ ആർ (വാർഡ് മെമ്പർ) സാബു കെ. സി ( സി.പി.ഐ.എം ബളാൽ ലോക്കൽ സെക്രട്ടറി ) എം.എൻ രാജൻ (സി.ഐ.ടി.യു  എളേരി ഏരിയാ സെക്രട്ടറി) ഷാജികുമാർ എസ്.കെ  (ക്ഷേമബോർഡ് മെമ്പർ)  സ്റ്റെനി വി.എം (ക്ഷേമബോർഡ് ഓഫീസർ) ടി.ജെ വിൻസെന്റ്  (സി.ഐ.ടി.യു എളേരി ഏരിയ പ്രസിഡന്റ്)  ബാബു കല്ലറക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജന സെക്രട്ടറി)  സുമേഷ് പി ആർ (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി) ജോർജ് കെ.വി  (INTUC ജില്ലാ സെക്രട്ടറി)

പ്രിൻസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജേക്കബ് ചാക്കോ ചടങ്ങിന് നന്ദി പറഞ്ഞു.

No comments