Breaking News

കുന്നുംകൈ ആറിലക്കണ്ടത്ത് മരം വീണ് വീടിനോട് ചേർന്ന ഷെഡ് തകർന്നു


പെരുമ്പട്ട : കനത്ത മഴയിൽ നാശനഷ്ടങ്ങൾ തുടർക്കഥയാകുന്നു , കുന്നുംകൈ ആറിലകണ്ടത്ത് അയൽവാസിയുടെ വീട്ടുപറമ്പിലെ മരം വീണ് 

മലബാർ ടെന്റ് ആന്റ്  ഡക്കറേഷൻ ഉടമ എ ജി. ഷംസുവിന്റെ വീടിനോട് ചേർന്നുള്ള ഷെഡ് ഭാഗികമായി തകർന്നു.

   അപകടാവസ്ഥയിലായിരുന്ന മരം നീക്കം ചെയ്ത്  തരണമെന്ന് ദിവസങ്ങൾക്ക് മുൻപേ   ആവശ്യപ്പെട്ടിട്ടും മുറിച്ച് മാറ്റിയിരുന്നില്ല.

 അപകടാവസ്ഥയിലായ മരങ്ങളും മറ്റും മുറിച്ച് മാറ്റണമെന്ന് വെസ്റ്റ് എളേരി പഞ്ചായത്ത്  ഈ മഴക്കാലം തുടങ്ങിയ സമയത്ത് തന്നെ നിർദേശം നല്കിയതുമാണ്.

 റോഡരികിലും പറമ്പുകളിലും കാറ്റിലും മഴയിലും വീണു പോകാൻ സാധ്യത ഉള്ള ധാരാളം മരങ്ങളാണ് ഉള്ളത്  അതിന്റെ ഉടമസ്ഥർ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റുകയാണെങ്കിൽ വലിയ അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കും.

No comments