Breaking News

4/2024 സർക്കുലർനെതിരെ പ്രതിഷേധ സൂചകമായി K L 79 ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പുലിയംകുളം RTO ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ തടഞ്ഞു പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട് : 4/2024  സർക്കുലർനെതിരെ പ്രതിഷേധ സൂചകമായി  K L 79 ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പുലിയംകുളം RTO ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ തടഞ്ഞു പ്രതിഷേധിച്ചു. തുടർന്ന് പ്രധിഷേധ പ്രകടനം നടത്തി. കൂട്ടായ്മയുടെ പ്രസിഡണ്ട്‌ സന്തോഷ്‌ സൗമ്യ സമരം ഉത്ഘാടനം ചെയ്തു.ജനവിരുദ്ധമായ സർക്കുലർ പിൻവലിക്കും വരെ സമരം തുടരുമെന്നും ഡ്രൈവിംഗ് ടെസ്റ്റ്‌ തടയുമെന്നും  സംഘടന അറിയിച്ചു. കൂട്ടായ്മ സെക്രട്ടറി എൻ സി റ്റി നാരായണൻ ആദ്യക്ഷത വഹിച്ചു. മോഹനൻ പി എസ്, പ്രസന്ന എന്നിവർ സമരത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.കെ എൽ 79 പരിധിയിലെ മുഴുവൻ ഡ്രൈവിംഗ് സ്കൂൾ പ്രധിനിധികളും സമരത്തിൽ പങ്കെടുത്തു. ഡ്രൈവിംഗ് ടെസ്റ്റ്‌ തടഞ്ഞതോടെ പങ്കെടുക്കാനെത്തിയ 30 ഓളം പേർ മടങ്ങിപോയി. വരും ദിവസങ്ങളിലും പുലിയംകുളം ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ശക്തമായ സമരം തുടരുമെന്നും ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ അറിയിച്ചു.




No comments