Breaking News

എൻ എസ് എസ് എ യു പി സ്കൂൾ പ്ലാച്ചിക്കരയിൽ വായനപക്ഷാചാരണത്തിന്റെ ഭാഗമായി വായനോത്സവം യുവ കവി ശ്രീ പ്രകാശ് ചെന്തളം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : എൻ എസ് എസ് എ യു പി സ്കൂൾ പ്ലാച്ചിക്കരയിൽ വായനപക്ഷാചാരണത്തിന്റെ ഭാഗമായി യുവ കവി  പ്രകാശ് ചെന്തളം വായനോത്സവം പരിപാടിയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തന പരിപാടിയും ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പി തങ്കമണി ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ അനീഷ് കെ കെ അധ്യക്ഷസ്ഥാനവും, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ,  കെ വി നാരായണൻ, നിർമല ബിജു തുടങ്ങിയവർ ആശംസകൾ നേരുകയും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ ഉണ്ണിക്കുട്ടൻ മാസ്റ്റർ നന്ദിയും അർപ്പിച്ചു സംസാരിച്ചു.

No comments