Breaking News

ചെന്നടുക്കം എ കെ ജി സ്മാരക വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു ബി എ പൊളിറ്റിക്‌സിൽ ഡിസ്റ്റിംഗ്‌ഷൻ നേടിയ അശ്വതി കൃഷ്ണനെ ക്ലബ് രക്ഷാധികാരി എം കുഞ്ഞികൃഷ്ണൻ അനുമോദിച്ചു


ഭീമനടി : ചെന്നടുക്കം എ കെ ജി സ്മാരക വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. യോഗത്തിൽ പ്രസിഡന്റ്‌ പി തമ്പാൻ അധ്യക്ഷതവഹിച്ചു. ബി എ പൊളിറ്റിക്‌സിൽ ഡിസ്റ്റിംഗ്‌ഷൻ നേടിയ അശ്വതി കൃഷ്ണനെ ക്ലബ് രക്ഷാധി കാരി എം കുഞ്ഞികൃഷ്ണൻ അനുമോദിച്ചു. സെക്രട്ടറി രാജേഷ്  ഇ കെ സ്വാഗതം പറഞ്ഞു. 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ ആയി പി തമ്പാൻ പ്രസിഡന്റ്‌, മധു ടി വി വൈസ് പ്രസിഡന്റ്‌, സെക്രട്ടറി രാജേഷ് , ജോയിന്റ് സെക്രട്ടറി വിജയൻ. ടി കെ , രക്ഷാധികാരി എം കുഞ്ഞികൃഷ്ണനെയും യോഗം തെരഞ്ഞെടുത്തു



No comments