Breaking News

സ്വകാര്യ ബസിൽ ഡ്രൈവറും കണ്ടക്ടറും ദമ്പതിമാർ ചെറുപുഴ-വെള്ളരിക്കുണ്ട്- പാണത്തൂർ റൂട്ടിലോടുന്ന വന്ദേഭാരത് ബസിലാണ് ഈ വേറിട്ട കാഴ്ച്ച


വെള്ളരിക്കുണ്ട്: പാണത്തൂർ- ചെറുപുഴ റൂട്ടിലെ സ്വകാര്യ ബസിൽ ഡ്രൈവറും കണ്ടക്ടറും ഭാര്യയും ഭർത്താവും. പാടിയോട്ടുചാലിലെ പുത്തൻപുരയ്ക്കൽ ജോമോനും ഭാര്യ ജിജിനയുമാണ് ഈ ഭാര്യാ ഭർത്താക്കന്മാർ. ചെറുപുഴ-തയ്യേനി- മാലോം -വെള്ളരിക്കുണ്ട്- പാണ ത്തുർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ബസിലാണ് ഇവർ ജോലി ചെയ്യുന്നത്.  ഭർത്താവിനൊപ്പം ജോലി ചെയ്യണമെന്ന അതിയായ ആഗ്രഹത്തിൽ ഹെവി ലൈസൻസും കണ്ടക്ടർ ലൈസൻസും ജിജീന സ്വന്തമാക്കുകയായിരുന്നു.  വാഹനങ്ങളോട് ഏറെ കമ്പമുള്ള ജിജീന ഭർത്താവ് ഓടിക്കുന്ന വാഹനങ്ങൾ ഇടക്കിടെ ഓടിച്ചുനോക്കുമായിരുന്നു. ഹെവി ലൈസൻസ് എടുക്കുന്ന സമയത്ത് ജോമോൻ തന്നെ യാണ് കണ്ടക്ടർ ലൈസൻസും എടുക്കുവാൻ ജിജിനയെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഒന്നരമാസമായി ഇരുവരും ഒരേ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണിവർ.  തൊഴിൽ മേഖലയിൽ ഒന്നിക്കാൻ പറ്റിയതിൽ ഏറെ സംതൃപ്തരാ ണിവർ, ആറാം ക്ലാസിൽ പഠിക്കുന്ന ജോവാന ട്രീസയും യുകെജിയിൽ പഠിക്കുന്ന ജോഷ്വാ ജോമോനുമാണ് മക്കൾ.  ഇരുവരും  രാവിലെ ഏഴരയ്ക്ക് ജോലിക്ക് കയറുന്ന ഇരുവരും വൈകുന്നേരം 6 നാണ് വീട്ടിലേയ്ക്ക് മടങ്ങുന്നത്. വിദേശത്ത് ജോലിക്കു പോകാനുള്ള സാഹചര്യങ്ങളുണ്ടായി ട്ടും അത് വേണ്ടെന്ന് വെച്ച് ഭർത്താവിനൊപ്പം ജോലിചെയ്യാനാണ് ജിജിനയ്ക്ക് താൽപ്പര്യം.

No comments