Breaking News

തെയ്യം കലാകാരൻ ചായ്യോത്തെ എം. കേളു പണിക്കർ രചിച്ച 'കനൽ വഴികൾ താണ്ടിയ ജീവിതം' പുസ്തകം പ്രകാശനം ചെയ്തു


ചായ്യോത്ത്: തെയ്യം കലാകാരനും ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ചായ്യോത്തെ എം. കേളു പണിക്കർ രചിച്ച കനൽ വഴികൾ താണ്ടിയ ജീവിതം പുസ്തകം പ്രകാശനം ചെയ്തു. ചായ്യോത്ത് നടന്ന പരിപാടി ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ.പനയാൽ ഉൽഘാടനം ചെയ്തു. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ പുസ്തകം പ്രകാശനം ചെയ്തു. എം.കെ.ഗോപകുമാർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം എരിയാ സെക്രട്ടറി ഡോ: കെ.വി. സജീവൻ പുസ്തകം പരിചയപ്പെടുത്തി. എം.രാജൻ, കെ.പി.നാരായണൻ,പറക്കോൽ രാജൻ,കരുവക്കാൽ ദാമോദരൻ, ഷൈജമ്മ ബെന്നി,പി.സി. സുബൈദ,പി.ധന്യ, ഫ്രീമാൻ അമേരിക്ക,ഏ ആർ. സോമൻ, സി.ബിജു, റിട്ട ഹെഡ് മാസ്റ്റർ ടി. ദാമോദരൻ, കെ.എം.സതീഷ് പണിക്കർ, കെ. സനീഷ് പി.ബാബുരാജൻ . എം.കെ. പണിക്കർ . ബി.എം.പ്രദീപൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.കുമാരൻ സ്വാഗതവും കൺവീനർ എ.അപ്പു മാസ്റ്റർ നന്ദിയും പറഞ്ഞു



No comments