Breaking News

മൊബൈൽ ഫോൺ നൽകാത്തതിന് ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു


മൊബൈൽ ഫോൺ നൽകാത്ത വൈരാഗ്യത്തിൽ ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം മന്നം പുറത്തെ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന സുനിലിനെ (43)തിരെയാണ് കേസെടുത്തത്. സുനിലിന്റെ ഭാര്യ തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ സൗപർണികയിൽ പ്രീത(41)യുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മദ്യലഹരിയിൽ വീട്ടിലെത്തിയ സുനിൽ ഭാര്യയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാത്ത ദേഷ്യത്തിൽ കസേരകൊണ്ട് അടിച്ചുപരിക്കൽപ്പിച്ചു എന്നാണ് പ്രീതയുടെ പരാതി.

No comments