Breaking News

സൈക്കിൾ നഷ്ടപെട്ട അഭിജിത്തിന് പുതിയ സൈക്കിൾ വാങ്ങി നൽകി ഹോസ്ദുർഗ് പോലീസ്


സ്‌കൂളില്‍ പോവുകയും വരുകയും ചെയ്തിരുന്ന സൈക്കിള്‍ നഷ്ടപെട്ട പരാതിയുമായി ഒരാഴ്ച്ച മുന്‍പാണ് കല്ലൂരാവിയിലെ അഭിജിത്ത് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയത്. എസ്എച്ച്ഒ ആസാദ് എം പി അവന്റെ വിഷമം കണ്ട് നഷ്ടപെട്ട സൈക്കിള്‍ കണ്ടെത്താമെന്നു വാക്ക് നല്‍കി തിരിച്ചയച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിയായ അഭിജിത്തിന്റെ അമ്മ ശ്രീജയെ സംബന്ധിച്ചെടുത്തോളം പുതിയ സൈക്കിള്‍ വാങ്ങുക അസാധ്യമായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഭിജിത്തിന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയും പിന്നീട് അമ്മയുടെ സാന്നിദ്ധ്യത്തില്‍ സ്റ്റേഷനില്‍ വെച്ച് അഭിജിത്തിന് കൈമാറുകയും ചെയ്തു.

No comments