Breaking News

ബേളൂർ ഗവ. യു പി. സ്കൂൾ അന്താരാഷ്ട്ര യോഗ ദിനവും സംഗീത ദിനവും വിപുലമായി ആചരിച്ചു


ഒടയംചാൽ : ബേളൂർ ഗവ. യു പി. സ്കൂൾ അന്താരാഷ്ട്ര യോഗ ദിനവും സംഗീത ദിനവും വിപുലമായി ആചരിച്ചു. ബേളൂർ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  പരിപാടിയിൽ സംഗീത ദിനം കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി. ദാമോദരനും യോഗാദിനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ എൻ. എസും ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പ്രതീഷ് കുമാർ പി. അധ്യക്ഷനായിരുന്നു. യോഗ പരിശീലകൻ ശരത്   പി യോഗാദിന സന്ദേശം നൽകി. സ്കൂൾ പ്രധാനാധ്യാപകൻ അലോഷ്യസ് ജോർജ് , ക്ഷേത്ര സെക്രട്ടറി അശോകൻ,  എം.പി.ടി.എ പ്രസിഡൻ്റ് സൗമ്യ വിൻസ്, എസ്.എം സി വൈസ് ചെയർമാൻ ബിജു വയമ്പ്, മുൻ പി ടി എ പ്രസിഡൻ്റ് എച്ച് നാഗേഷ്, സീനിയർ അസിസ്റ്റൻറ് ലേഖ കെ, സ്റ്റാഫ് സെക്രട്ടറി സജിന കെ.വി എന്നിവർ സംസാരിച്ചു. തുടർന്ന്  ജോയി കുന്നും കൈ, മനോജ് മാസ്റ്റർ, രാമകൃഷ്ണൻ ബളാൽ , രേവതി ,സുനിൽ നായ്ക്കയം എന്നിവർ സംഗീത വിരുന്ന് ഒരുക്കി.

No comments