Breaking News

പെരിയ കേരള കേന്ദ്ര സർവ്വകലാശാല : സ്പോട്ട് അഡ്മിഷൻ


പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഹിന്ദി, മാത്തമാറ്റിക്‌സ് - ജൂൺ 26, മലയാളം - ജൂൺ 27, യോഗ, എജ്യൂക്കേഷൻ - ജൂൺ 26, 27, കന്നഡ ജൂൺ - 29 എന്നീ തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുള്ളവർ അന്നേ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് അതാത് ഡിപ്പാർട്ട്മെന്റുകളിൽ മതിയായ രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സർവ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.


No comments