Breaking News

കേരള യൂത്ത് ഫ്രണ്ട് 54 മത് ജന്മദിനാഘോഷം ; പെരുമ്പള്ളി ബത്ലേഹേം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഘോഷിച്ചു


കേരള യൂത്ത് ഫ്രണ്ട് 54 ആം  ജന്മദിനം ആഘോഷം, പെരുമ്പള്ളി ബത്ലേഹേം  ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പം,, കേരള യൂത്ത് ഫ്രണ്ട് എം  കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഘോഷിച്ചു.. ജന്മദിനാഘോഷങ്ങൾ കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ പാവപ്പെട്ടവരോട് കരുണ കാണിക്കണമെന്നും മാണിസാറിന്റെ പാത  പിന്തുടരണം എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. വിനയ് മാങ്ങാട്ട് അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫൻ, സംസ്ഥാന ഐടി കോർഡിനേറ്റർ അഭിലാഷ് മാത്യു, വിൻസെന്റ് ആവിക്കൽ, ജോജി പാലമറ്റം, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, ബിജു തൂളിശ്ശേരി, ചാക്കോ തെന്നിപ്ലാക്കൽ,ബേബി ജോസഫ് പുതുമന, ജോസ് പുതുശ്ശേരി കാലായിൽ, ടോമി വാഴപ്പള്ളി,തുടങ്ങിയവർ സംസാരിച്ചു. മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടിയുടെ മാജിക് സന്ധ്യയും, പ്രവർത്തകരുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മികവേകി. അവസാനം അന്തേവാസികളോടൊപ്പം സ്നേഹവിരുന്നും പങ്കിട്ടാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ മടങ്ങിയത്..

No comments