Breaking News

ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പരിപാടി നടത്തി


വെള്ളരിക്കുണ്ട് : ഭാരതീയ ജനസംഘം സ്ഥാപകനേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമമർപ്പിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി നടത്തി. കരിന്തളം ബി ജെ പി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗം അഡ്വ.കെ രാജഗോപാൽ, അനുസ്‌മരണ പ്രഭാഷണം നടത്തി.ചടങ്ങിന് മണ്ഡലം വൈസ് പ്രസിഡൻറ് വിസി പത്മനാഭൻ, പഞ്ചായത്ത് കമ്മിറ്റി  പ്രസിഡൻറ് എസ് കെ ചന്ദ്രൻ , ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന, രാജൻ പുതുക്കുന്ന്, സി കെ  സുകുമാരൻ, കുഞ്ഞമ്പു മാഷ്, ബാലകൃഷ്ണൻ കരിന്തളം, എ വി  ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി .

No comments