Breaking News

പടന്നക്കാട് നിന്നും മാല കവർന്ന കുപ്രസിദ്ധ മാലമോഷ്ടാവിനെ പിടികൂടി


പടന്നക്കാട് നിന്നും വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചെന്നടുക്കയിലെ സി.എം ഇബ്രാഹിം ഖലീല്‍ (43) ആണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 15ന് വൈകീട്ടാണ് കവര്‍ച്ച നടന്നത്. പടന്നക്കാട് ആയുര്‍വേദ ആശുപത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തി പ്രതി കവരുകയായിരുന്നു. അജാനൂര്‍ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (65) ആഭരണമാണ് തട്ടിയെടുത്തത്. മൂന്നര പവന്‍ തൂക്കം വരുന്ന ആഭരണമായിരുന്നു കവര്‍ന്നത്.

No comments