Breaking News

ബൈക്കിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടു കൂഡ്‌ലു ചൗക്കി സ്വദേശി വിജയൻ(59)ആണ് മരിച്ചത്.


ബൈക്കിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടു. കൂഡ്‌ലു ചൗക്കി കുന്നില്‍ കെ.കെ പുറം ഹൗസിലെ വിജയന്‍(59)ആണ് മരിച്ചത്. ചൗക്കി-കമ്പാര്‍ റോഡില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. കമ്പാര്‍ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വിജയനെ പിന്‍ഭാഗത്ത് നിന്നും എത്തിയ ബൈക്കിടിക്കുകയായിരുന്നു. റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ബന്തിയോട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ബൈക്കോടിച്ച ആള്‍ക്കെതിരെ കേസെടുത്തു. ഭാര്യ: ജയന്തി. മക്കള്‍: രഞ്ജിത്ത് (കാസര്‍കോട് ഹെഡ് പോസ്റ്റോഫീസ് ജീവനക്കാരന്‍), മഞ്ജുള (കോടതി ജീവനക്കാരി, കാസര്‍കോട്), മാലതി. മരുമക്കള്‍: മായ, രതീഷ്, നികേഷ്.

No comments