Breaking News

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് ; പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു



കാസർകോട്: അഗ്രിക്കൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ നിന്ന് 4.76 കോ ടി രൂപയുടെ തട്ടിപ്പ് നടത്തി യ കേസിൽ ഇന്നലെ അറസ്റ്റിലായ മുഖ്യപ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. കർമ്മത്തൊടി ബാളക്കണ്ടത്തെ കെ. രതീശൻ, കണ്ണൂർ സ്വദേശിയും പയ്യന്നൂരിലെ വാടകവീട്ടിൽ താമസക്കാരനുമായ അബ്ദുൽ ജബ്ബാർ എന്നിവരെയാണ് ചോദ്യം ചെയ്തുവരുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഉച്ച കഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ മൂന്നാഴ് ച മുമ്പാണ് ഇരുവരും ഒളിവിൽ പോയത്. ആദ്യം രതീശൻ മാത്രം ഒളിവിൽ പോയെന്നാണ് പോലീസ് കണക്കുകൂ ട്ടിയിരുന്നത്. എന്നാൽ പിന്നീടാണ് അബ്ദുൽ ജബ്ബാറും രതീശന്റെ കൂടെ ഉണ്ടെന്ന വിവരം ലഭിച്ചത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവി ൽ കഴിഞ്ഞദിവസം രാത്രിയാ ണ് ഇരുവരും തമിഴ്നാട്, നാ മക്കല്ല്, ഈറോഡിൽ വെച്ച് പോലീസിന്റെ പിടിയിലായത്. ഇതിനകം നടത്തിയ ചോദ്യം ചെയ്യലിൽ അബ്ദുൽ ജബ്ബാറി ന്റെ നേതൃത്വത്തിൽ ജില്ലയി ലെ മറ്റു ചില ബാങ്കുകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടു ള്ളതായാണ് സൂചന. ഇതേ കു റിച്ച് വിശദമായ അന്വേഷണം തന്നെ വേണ്ടി വരുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകു ന്ന സൂചന.

No comments