നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ആമിന സ്വാലിഹിനെ എം.എസ്.എഫ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
കുന്നുംകൈ : NEET പരീക്ഷയിൽ നല്ല മാർക്കോടെ തിളക്കമാർന്ന വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ആമിന സ്വാലിഹ് മൗക്കോട് നെ , എം.എസ്.എഫ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ ഷാൾ അണിയിച്ചു, മൗക്കോട് ശാഖ എം എസ് എഫ് കമ്മിറ്റിയുടെ ഉപഹാരം,തൃക്കരിപ്പൂർ മണ്ഡലം എം എസ് എഫ് പ്രസിഡന്റ് റാഹിൽ മൗക്കോട് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സുഹൈൽ പി പി സി, പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി മുബഷിർ മൗക്കോട്, വൈസ് പ്രസിഡന്റ് ശാക്കിർ മേലടുക്കം,സെക്രട്ടറി റമീസ് ഓട്ടപ്പടവ്, മൗക്കോട് ശാഖ പ്രസിഡന്റ സുഹൈർ എ ജി, യൂത്ത് ലീഗ് പ്രതിനിധി നൗഫൽ എം കെ,ബാല കേരളം ക്യാപ്റ്റൻ ഫറാസ് കെ വി , ഷെഹ്‌സാദ് തുടങ്ങിയവർ സംബന്ധിച്ചു.
No comments