Breaking News

ദ്യുതി 2024: പൊയ്കയിൽ ആചാര്യ ഗുരുവിന്റെ 98മത് ജന്മദിനം പി.ആർ.ഡി.എസ് അട്ടക്കാട് ,പരപ്പ മേഖല യുവജന സംഘം വിദ്യാഭ്യാസ ദിനമായി ആഘോഷിക്കും


വെള്ളരിക്കുണ്ട്. പ്രത്യക്ഷ രക്ഷ ദൈവ സഭ (പി.ആർ ഡി എസ്) പൊയ്കയിൽ ആചാര്യ ഗുരുവിന്റെ 98-മത് ജന്മദിനം 2024 ജൂൺ 10 - ന് സഭ വിദ്യാഭ്യാസ ദിനമായി ആചാരിക്കുന്നതിന്റെ ഭാഗമായി പി.ആർ ഡി.എസ് അട്ടക്കാട് . പരപ്പ മേഖല യുവജന സംഘത്തിന്റെ നേതൃത്വത്തിൽ ദ്യൂതി 2024 എന്ന പേരിൽ ജൂൺ 9 - ന് ഞായറാഴ്ച്ച പകൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് നടത്തപ്പെടുന്നു.

രാവിലെ 10 മണിക്ക് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെടും ക്ലാസ്സ് നയിക്കുന്നത് സിജു പി.എസ് സിവിൽ എക്സൈസ് ഓഫീസർ (എക്സൈസ് ഡിപ്പാർട്ട്മെൻറ്) 

തുടർന്ന് ശാഖ തലങ്ങളിൽ നിന്നും എസ്. എസ് .എൽ .സി പ്ലസ്ടു. വിജയികളായ വിദ്യാർത്ഥികളേയും എസ്..സി.   എസ്.ടി വിഭാഗങ്ങളിൽ നിന്നും വിവിധ മേഖലയിൽ മികവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളേയും സഭയുടെ സ്നേഹോപഹാരം നൽകി ആദരിക്കപ്പെടും

അനുമോദന സമ്മേളനം അട്ടക്കാട് മേഖല ഉപദേഷ്ടാവ് പി.കെ.രാഘവൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉൽഘാടനം ചെയ്യും. പി.ആർ.ഡി.എസ് ഹൈക്കൗൺസിൽ മെമ്പർ കെ.വി കൃഷ്ണൻ മുഖ്യതിഥിയായി പങ്കെടുക്കും. പരപ്പ മേഖല ഉപദേഷ്ടാവ് ശ്രീ സി.എം ഗംഗധരൻ ആശീർവാദം നൽകും. 


കാട് ആരത് എന്ന ഗോത്ര കവിതയിലൂടെ ഗോത്ര ജനതയ്ക്ക് അഭിമാനമായി മാറിയ യുവ കവി പ്രകാശൻ ചെന്തളത്തിന് സഭയുടെ സ്നേഹോപഹാരം നൽകി. പി.ആർ ഡി.എസ് ആദ്യകാല പ്രവർത്തൻ കെ.ബാലൻ ആദരിക്കും

കെ കെ.നാരായണൻ ശാഖ ഉപദേഷ്ടാവ് പ്ലാച്ചിക്കര കെ.സി അനന്തൻ ശാഖ സെക്രട്ടറി അട്ടക്കാട്  കെ.രാജൻ സെക്രട്ടറി പരപ്പ  ടി.ടി രാജ്കുമാർ സെക്രട്ടറി നെല്ലിക്കുന്ന്  എം.പി രാഘവൻ വർക്കിംഗ് കമ്മറ്റി മെമ്പർ അട്ടക്കാട് പി.രവിന്ദ്രൻ കുമാരദാസ സംഘം. ചീഫ് ക്യാപ്റ്റൻ ജി.കെ ശശികുമാർ യുവ. : മേഖല സെക്രട്ടറി അട്ടക്കാട്  ശ്രീമതി ഭാരതി മഹിള സമാജം സെക്രട്ടറി പരപ്പ . കുമാരി അനുശ്രീ .ബി. സ്‌റ്റഡി ക്ലാസ്സ് പ്രതിനിധി തായന്നൂർ . എന്നിവർ അഭിസംബോധന ചെയ്ത് സംസാരിക്കും പ്രോഗ്രാം കൺവീനാർ ശാന്തകുമാർ കനകപ്പള്ളി സ്വാഗതവും സെക്രട്ടറി രതീഷ് ചാമക്കുഴി നന്ദിയും രേഖപെടുത്തും

No comments